ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ ഉള്ള സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്ക് നാളെ മുതല്‍ കൊവിഡ് വാക്സിന് ലഭിച്ച് തുടങ്ങും. കൊവിന്‍ പോര്‍ട്ടലിലൂടെ രജിസ്ട്രേഷന് നടത്തിയാണ് വാക്സിന് നല്‍കുക.
സുപ്രീം കോടതി കോംപ്ലക്സില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കേന്ദ്രത്തില്‍ ആണ് വാക്സിന് കുത്തിവയ്പ്പ്. ഇതിന് പുറമെ ജഡ്ജിമാര്‍ക്ക് ആവശ്യമെങ്കില്‍ ആശുപത്രിയിലും വാക്സിന് സ്വീകരിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും. ജഡ്ജിമാര്‍ക്ക് പുറമെ അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്സിന് കേന്ദ്രത്തില്‍ നിന്ന് കുത്തിവയ്പ്പ് സ്വീകരിക്കാം.
അതേസമയം രാജ്യത്ത് ഇന്ന് രണ്ടാംഘട്ട കൊവിഡ് വാക്സിനേഷന് ആരംഭിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്നുമുതല്‍ വാക്സിന് കുത്തിവെയ്പ്പ് ആരംഭിച്ചത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് അടക്കമുള്ളവര്‍ ആദ്യ ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു.
Discussion about this post