ന്യൂഡല്‍ഹി: തനിയ്ക്ക് 70 വയസ്സില്‍ കൂടുതല്‍ ഉണ്ട്, യുവാക്കള്‍ക്കാണ് ആദ്യം കോവിഡ് വാക്സിന് നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
‘എനിക്ക് 70 വയസില്‍ കൂടുതലുണ്ട്. എനിക്ക് പകരം ജീവിതം ബാക്കിയുള്ള യുവാക്കള്‍ക്ക് നിങ്ങള്‍ വാക്സിന് നല്‍കണം. എനിക്ക് ഏറിയാല്‍ 10-15 വര്‍ഷം കൂടിയേ ജീവിതമുള്ളൂ.’- വാക്സിന് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
രാജ്യത്ത് ഇന്ന് രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് ആരംഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്നുമുതല്‍ വാക്സിന് കുത്തിവെയ്പ്പ് ആരംഭിച്ചത്.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് അടക്കമുള്ളവര്‍ ആദ്യ ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു.
രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് പ്രധാനമന്ത്രി ആദ്യ ഡോസ് കോവാക്സിന് സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് വാക്സിനെടുത്തതിന് പിന്നാലെ മോഡി പറഞ്ഞു.
Discussion about this post