ഷിംല: രാജ്യത്തന്റെ ‘അമ്മ’ യായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ബിജെപി ഭരണം നടക്കുന്ന സംസ്ഥാനത്തെ നിയമസഭ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചു.
ഹിമാചലില്‍ നിരവധി പശു സങ്കേതങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി വിരേന്ദര്‍ കന്‍വാര്‍ നിയമസഭയെ അറിയിച്ചു. സിര്‍മൗര്‍ ജില്ലയില്‍ പശു സങ്കേതം തുടങ്ങാന്‍ 1.52 കോടി അനുവദിച്ചിട്ടുണ്ട്. സൊളാന്, കന്‍ഗ്ര എന്നീ ജില്ലകളിലും സമാന രീതിയില്‍ പശു സങ്കേതങ്ങള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
സെപ്റ്റംബറില്‍ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ഇതേ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ അനിരുദ്ധ് സിംഗ് കൊണ്ടുവന്ന പ്രമേയം ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്.
Discussion about this post