‘കെജരിവാളിന്റെ സത്യസന്ധതയും രാഘവ് ഛദ്ദയുടെ കഠിനധ്വാനവും പ്രചോദിപ്പിച്ചു’; മുൻ ‘മിസ് ഇന്ത്യ ഡൽഹി’ മാൻസി സെഗാൾ ആംആദ്മി പാർട്ടിയിൽ

mansi seghal

ന്യൂഡൽഹി: മുൻ ‘മിസ് ഇന്ത്യ ഡൽഹി’യും ബിസിനസ് സംരംഭകയുമായ മാൻസി സെഗാൾ ആം ആദ്മി പാർട്ടിയിൽ ചേർന്നു. ഡൽഹിയിലെ നരീന വിഹാർ ക്ലബിൽ നടന്ന ചടങ്ങിൽ വെച്ചാണ് എഎപി നേതാവും എംഎൽഎയുമായ രാഘവ് ഛദ്ദയുടെ സാന്നിധ്യത്തിൽ മാൻസി സെഗാൾ പാർട്ടി അംഗത്വമെടുത്തത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സത്യസന്ധമായ ഭരണത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് എഎപിയിൽ ചേർന്നതെന്ന് പിന്നീട് മാൻസി സെഗാൾ പ്രതികരിച്ചു. 2019ലാണ് മാൻസി മിസ് ഇന്ത്യ ഡൽഹി ആയത്. മാൻസി ഒരു സ്വയം സംരംഭക കൂടിയാണ്.

‘മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സത്യസന്ധമായ ഭരണത്തിൽ നിന്നും രാഘവ് ഛദ്ദയുടെ കഠിനാധ്വാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് എഎപിയിൽ ചേരാൻ തീരുമാനിച്ചത്. ശുദ്ധമായ രാഷ്ട്രീയത്തിലൂടെ നാം ജീവിക്കുന്ന ലോകത്തിൽ ഗണ്യമായ മാറ്റം വരുത്താൻ സാധിക്കും’-മാൻസി പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Exit mobile version