ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ അഭിമാനമായ ഹിമ ദാസ് ഇനി ആസാം പോലീസില്‍ ഡിഎസ്പി. വെള്ളിയാഴ്ചയാണ് ഡെപ്യൂട്ടി സൂപ്രണ്ടായി ഹിമ ചുമതലയേറ്റത്. ബാല്യകാല സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് ഹിമ ദാസ് പ്രതികരിച്ചു. സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനൊപ്പം സ്പോര്‍ട്സില്‍ തുടരുമെന്നും ഹിമ കൂട്ടിച്ചേര്‍ത്തു.
Welcome Aboard!
Heartiest Congratulations to @HimaDas8 and all 597 newly selected Sub Inspectors of Assam Police.
Together, we'll write a new saga of people friendly policing in the State, to serve the citizens of Assam.@CMOfficeAssam @DGPAssamPolice#SIsRecruitment pic.twitter.com/KBeFUGHLuW
— Assam Police (@assampolice) February 26, 2021
തനിക്ക് എല്ലാം ലഭിച്ചത് സ്പോര്‍ട്സിലൂടെയാണ്. ഹരിയാന പോലെ തന്നെ ആസാമിന്റെ പേര് സ്പോര്‍ട്സില്‍ ഉയര്‍ത്താനും ശ്രമിക്കുമെന്നും ഹിമ കൂട്ടിച്ചേര്‍ത്തു. ഹിമയുടെ പോലീസിലേക്കുള്ള നിയമനം സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് കൂടുതലായി സ്പോര്‍ട്സില്‍ ആഭിമുഖ്യം തോന്നാന്‍ സഹായകരമാകുമെന്നാണ് ആസാം, മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
A proud day for Assam.
Glad to ceremonially appoint ace athlete @HimaDas8 as Dy SP in @assampolice. An honour for her achievements under the Sports Policy, the appointment will further motivate youths to pursue excellence in sports.#SIsRecruitment pic.twitter.com/9tPOt667Eh
— Sarbananda Sonowal (@sarbanandsonwal) February 26, 2021
2018ലാണ് ആസാം സ്വദേശിയായ ഹിമ ദാസ് 400 മീറ്ററില്‍ ലോക ചാമ്പ്യനായത്. ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടാനുള്ള പരിശീലനത്തിലാണ് ഹിമയുള്ളത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ച ഹിമ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സ് 2വില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു.
Discussion about this post