വാഷിങ്ടന്‍: വിമാനത്തിനുള്ളില്‍ വെച്ച് സഹയാത്രികയോടു മോശമായി പെരുമാറിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ ഐടി ഉദ്യോഗസ്ഥന് യുഎസില്‍ 9 വര്‍ഷത്തെ തടവുശിക്ഷ. 2015ല്‍ എച്ച്1ബി വീസയില്‍ യുഎസിലെത്തിയ പ്രഭു രാമമൂര്‍ത്തിയാണ് (35) ശിക്ഷിക്കപ്പെട്ടത്. ഇയാളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയശേഷം ഇന്ത്യയിലേക്കു നാടുകടത്തുമെന്നും ഡെട്രോയിറ്റിലെ ഫെഡറല്‍ കോടതി വ്യക്തമാക്കി.
രാമമൂര്‍ത്തിക്ക് 11 വര്‍ഷം തടവു നല്‍കണമെന്നായിരുന്നു പ്രോസിക്യൂട്ടര്‍മാരുടെ ആവശ്യം. അഞ്ചു ദിവസം നീണ്ട വിചാരണയ്ക്കുശേഷം ഓഗസ്റ്റിലാണു രാമമൂര്‍ത്തി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ജനുവരി 3നാണു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
ലാസ് വേഗസില്‍നിന്ന് ഡെട്രോയിറ്റിലേക്കുള്ള വിമാന യാത്രയ്ക്കിടയില്‍ ഉറങ്ങിക്കിടന്ന സഹയാത്രികയോടായിരുന്നു ഇയാള്‍ മോശമായി പെരുമാറിയത്. ഈ യാത്രയില്‍ ഇയാള്‍ക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു.
Discussion about this post