കരിംനഗര്‍: 5 മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ടാല്‍ ചോറ് റെഡി. തെലങ്കാനയിലെ കരിംനഗറിലെ യുവ കര്‍ഷകനാണ് ഈ മാജിക് അരിക്ക് പിന്നില്‍. ആസാമില്‍ ഇതിനകംതന്നെ വിജയിച്ച ‘ബൊക സൗല്‍’ എന്ന ഇനം നെല്ലിന്റെ അരിയാണ് ഇത്.
കരിംനഗറുകാരനായ ഗര്‍ല ശ്രീകാന്ത് ആണ് തന്റെ വയലില്‍ ഈ നെല്ല് കൃഷിചെയ്തു വിളവെടുപ്പ് ആദ്യം നടത്തിയത്. അരി കഴുകി 15 മിനിറ്റു ചൂടുവെള്ളത്തില്‍ ഇട്ടു വെച്ചാല്‍ ചോറ് തയ്യാറാവും. ആസാമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതലും ബൊക സൗല്‍ കൃഷിചെയ്തു വരുന്നത്. പിന്നാലെയാണ് തെലങ്കാനയിലും ഈ പരീക്ഷണം നടത്തിയത്.
വേവിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഈ അരിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ജൈവ വളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്യേണ്ടത്. രാസവളങ്ങള്‍ ഉപയോഗിച്ചാല്‍ ഇവ വളരില്ലെന്നാണ് കര്ഷകന് പറയുന്നത്. ഈ അരിയില്‍ 10.73 ശതമാനം ഫൈബറും 6.8 ശതമാനം പ്രോട്ടീനും ഈ അരിയില്‍ അടങ്ങിയിട്ടുണ്ട്.
Discussion about this post