2014-18 വരെ മോഡി നടത്തിയത് 84 വിദേശ യാത്രകള്‍; പൊടിച്ചത് 2000കോടിയിലധികം, കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കണക്ക് ഇങ്ങനെ

സിപിഐ എംപി ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മറുപടി നല്‍കിയത്.

ന്യൂഡല്‍ഹി: അധികാരമേറ്റതിനു ശേഷം മോഡി നടത്തിയത് 84 വിദേശ യാത്രകളെന്ന് കേന്ദ്രം രാജ്യസഭയില്‍. ആ യാത്രകള്‍ക്കായി ഏകദേശം 2000 കോടിയലധികമാണ് ചെലവഴിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സിപിഐ എംപി ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വികെ സിങ് രാജ്യസഭയിലാണ് മറുപടി നല്‍കിയത്.

മോഡിയുടെ യാത്രാ വിമാനമായ എയര്‍ഇന്ത്യ വണ്ണിന്റെ ചിലവുകളും ഹോട്ട്ലൈന്‍ സംവിധാനങ്ങളും ചേര്‍ത്തുള്ള ചിലവുകളാണ് സഭയില്‍ വ്യക്തമാക്കിയത്. 2014 ജൂണ്‍ 15 മുതല്‍ 2018 ഡിസംബര്‍ 3 വരെയുള്ള കണക്കുകളാണ് പുറത്തു വിട്ടത്. വിദേശയാത്രകളില്‍ മോഡിയുടെ കൂടെ സഞ്ചരിച്ച മന്ത്രിമാരുടെ വിവരങ്ങള്‍, ഒപ്പിട്ട എഗ്രിമെന്റുകള്‍, യാത്രയ്ക്കായി എയര്‍ഇന്ത്യയ്ക്ക് നല്‍കിയ പണം തുടങ്ങിയ കാര്യങ്ങളാണ് ബിനോയ് വിശ്വം ചോദിച്ചിരുന്നത്.

എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സിനായി 1,583.18 കോടി രൂപയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി 429.28 കോടിരൂപയും ചിലവാക്കിയിട്ടുണ്ട്. ഹോട്ട്ലൈന്‍ സംവിധാനങ്ങള്‍ക്കായി 9.12 കോടിരൂപയാണ് ചെലവാക്കിയത്.

Exit mobile version