ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. ഒരു മാസത്തിന് ശേഷം രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ 15,000 ത്തിന് മുകളില്‍ കടന്നു. രാജ്യത്ത് ഇന്നലെ പുതുതായി 16,738 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
138 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 16,738 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ 1.10 കോടി പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1.07 കോടി പേര്‍ക്ക് രോഗം ഭേദമായി. 1,51,708 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
1.26 കോടി കൊവിഡ് വാക്സിന് ഡോസുകള്‍ ഇന്ത്യയില്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.