ബംഗളൂരു: ഭാര്യയ്ക്കും മകള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പുള്ളിപുലിയുടെ ആക്രമണം. മകളുടെ കാലില്‍ പിടിത്തമിട്ട പുള്ളിപ്പുലിയെ അതിസാഹസികനായി കീഴ്പ്പെടുത്തുകയും കഴിത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്ത പിതാവ് ആണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. ഇതാണ് യഥാര്‍ത്ഥത്തില്‍ കുടുംബത്തിലെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുന്ന പിതാവെന്ന് സോഷ്യല്‍മീഡിയ പറയുന്നു.
ഹാസന് അര്‍സിക്കെരെ ബെന്ദെക്കെരെ ഗ്രാമത്തില്‍ രാജഗോപാല്‍ നായിക് ഭാര്യ ചന്ദ്രമ്മയ്ക്കും മകള്‍ കിരണിനുമൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് പുലിയുടെ ആക്രമണമുണ്ടായത്. പുലി കിരണിന്റെ കാലില്‍ കടിച്ച ശേഷം ചന്ദ്രമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയം രാജഗോപാല്‍ പുലിയുടെ കഴുത്തില്‍ പിടിമുറുക്കി. ഇതോടെ പുലി ഇയാളെയും ആക്രമിച്ചു. എന്നാല്‍, ദീര്‍ഘനേരം കഴുത്തില്‍ പിടിമുറുക്കിയതിനെത്തുടര്‍ന്ന് പുലി ചാവുകയായിരുന്നു.
ബഹളം കേട്ടെത്തിയ പ്രദേശവാസികള്‍ പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ രാജഗോപാലിനെയും കുടുംബത്തെയും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. വനംവകുപ്പ് അധികൃതരെത്തി പുലിയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോവുകയും ചെയ്തു. രാജഗോപാലിന്റെ തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്.
Discussion about this post