ന്യൂഡല്‍ഹി: ടിവിയിലെ ലൈവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവിനെ ചെരിപ്പൂരി അടിച്ചു. ആന്ധ്രാപ്രദേശിലെ ടെലിവിഷന്‍ തത്സമയ സംവാദത്തിനിടെയാണ് ചെരിപ്പൂരി നേതാവിനെ അടിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിഷ്ണുവര്ധന് റെഡ്ഡിയെയാണ് അമരാവതി പരിരക്ഷണ സമിതി ജോയന്റ് ആക്ഷന്‍ കമ്മിറ്റിയംഗം കോലികാപുഡി ശ്രീനിവാസ റാവു അടിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും നിറയുകയാണ്.
മുന്‍ മുഖ്യമന്ത്രിമാരെക്കുറിച്ച് റെഡ്ഡി നടത്തിയ ചില പരാമര്‍ശങ്ങളാണ് അമരാവതി വിഭജനത്തിനെതിരേ പ്രവര്‍ത്തിക്കുന്ന റാവുവിനെ ചൊടിപ്പിച്ചത്. വാക്ക് തര്‍ക്കം രൂക്ഷമാവുകയും ചെയ്തു. പുറമെ, റാവുവിന് തെലുങ്ക് ദേശം പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് വിഷ്ണു റെഡ്ഡി ആരോപിച്ചു. ഇതോടെ ഇയാള്‍ ചെരിപ്പൂരി റാവുവിന്റെ മുഖത്തടിക്കുകയായിരുന്നു.
Discussion about this post