ന്യൂഡല്‍ഹി: അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി.
ഒരുകാലത്ത് ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ആഭ്യന്തരമന്ത്രിയാണെന്ന് ബിജെപി നേതാക്കള്‍ അറിഞ്ഞതുകൊണ്ടാകും സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതെന്ന് തരൂര്‍ പറഞ്ഞു.
‘ആര്‍എസ്എസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്നു സര്‍ദാര്‍ വല്ലഭായി പട്ടേല്‍. ആ സത്യം ഇപ്പോഴാകും ബിജെപി നേതാക്കള്‍ തിരിച്ചറിഞ്ഞത്’, തരൂര്‍ ട്വീറ്റ് ചെയ്തു.
സ്റ്റേഡിയത്തിന്റെ പേര് മാറ്റിയ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് പട്ടേലും രംഗത്തെത്തിയിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ വോട്ട് ചോദിച്ച് നടന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തെ അപമാനിക്കുകയാണെന്നാണ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞത്.
1,10,000 പേര്‍ക്കിരിക്കാന്‍ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് മൊട്ടേരയിലേത്. ബുധനാഴ്ചയാണ് പുതുക്കി പണിത സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നത്.
Maybe they just realised the stadium was named for a Home Minister who had banned their parent organisation! Or maybe this is advance booking to ensure the next visiting Head of State is hosted here, like Trump? Or is this the beginning of a legacy-creation-thru-labelling spree? https://t.co/yMppcTbSw5
— Shashi Tharoor (@ShashiTharoor) February 24, 2021
Discussion about this post