രാജ്യത്ത് ഇന്നലെ 104 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു; 13,742 പേര്‍ക്ക് പുതുതായി കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 13,742 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകള്‍ 1,10,30,176 ആയി ഉയര്‍ന്നു.

104 മരണങ്ങളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില് 51 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരും 14 പേര്‍ കേരളത്തില്‍ നിന്നും 10 പേര്‍ പഞ്ചാബില്‍ നിന്നുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,56,567 ആയി ഉയര്‍ന്നു.

രോഗം ബാധിച്ചവരില്‍ 1,07,26,702 പേര്‍ ഇതുവരെ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് വിമുക്തി നിരക്ക് 97.25 ശതമാനമാണ്. മരണനിരക്ക് 1.42 ശതമാനവും ആണ്.കോവിഡ് ബാധിച്ച് രാജ്യത്ത് 1,46,907 പേര് ചികിത്സയില്‍ തുടരുകയാണ്. ഐസിഎംആര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8,05,844 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് വിധേയമാക്കിയത്.

രാജ്യത്ത് ഏറ്റവും അധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത് മഹാരാഷ്ട്രയില്‍ ആണ്. 51,857 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയില്‍ നിന്നാണ്. 12,472 മരണങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നും 12,303 കര്‍ണാടകയില്‍ നിന്നും 10,903 ഡല്‍ഹിയില്‍ നിന്നും 10253 പശ്ചിമ ബംഗാളില്‍ നിന്നും 8718 ഉത്തര്‍പ്രദേശില്‍ നിന്നുമാണ് റിപ്പോര്ട്ട് ചെയ്തത്.

Exit mobile version