മഥുര: ഉത്തര്‍പ്രദേശ് യമുന എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.
അതിവേഗപാതയില്‍ നൗഝീല്‍ പോലീസ് സ്റ്റേഷന് സമീപത്താണ് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. ആഗ്രയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിക്കുകയും തുടര്‍ന്ന് ഇതില്‍ മറ്റൊരു കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും അപകടത്തില്‍ മരണപ്പെടുകയും ചെയ്തു.
മൃതദേഹങ്ങള്‍ വീണ്ടെടുത്തതായും പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും മഥുര സീനിയര്‍ പോലീസ് സൂപ്രണ്ടന്റ് ഗൗരവ് ഗ്രോവര്‍ അറിയിക്കുന്നു. മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചതായും അദ്ദേഹം അറിയിക്കുന്നു.
Seven persons including two women died after an oil tanker collided with the car they were travelling in, on Yamuna Expressway. Bodies have been recovered and sent for post-mortem: Mathura SSP Gaurav Grover pic.twitter.com/fbpsAwQL23
— ANI UP (@ANINewsUP) February 23, 2021
Discussion about this post