ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. ഈ സാഹചര്യത്തില്‍ സൈക്കിള്‍ ചവിട്ടി പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബട്ട് വദ്ര. ഡല്‍ഹിയിലൂടെ സൈക്കിള്‍ ചവിട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം.
Sonia Gandhi's "Damad" Robert Vadra goes cycling wearing an expensive suit with his diesel guzzling Land Cruiser trailing him.
So much for protest against fuel hike ! ! ! pic.twitter.com/vtgU9SApQE
— C T Ravi 🇮🇳 ಸಿ ಟಿ ರವಿ (@CTRavi_BJP) February 22, 2021
ഡല്‍ഹിയിലെ തന്റെ ഓഫീസിലേക്കാണ് റോബട്ട് വദ്ര സൈക്കിള്‍ ചവിട്ടിയത്. ‘നിങ്ങള്‍ (പ്രധാനമന്ത്രി) എസി കാറില്‍ നിന്ന് പുറത്തേക്ക് വന്ന് ജനങ്ങള്‍ എങ്ങനെ കഷ്ടപ്പെടുന്നുവെന്ന് കാണണം. അങ്ങനെങ്കിലും ഒരു പക്ഷേ ഇന്ധനവില കുറയ്ക്കാം’- വദ്ര പറയുന്നു. മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തി മാത്രമാണ് നരേന്ദ്ര മോഡി മുന്നോട്ട് പോകുന്നതെന്നും വദ്ര വിമര്‍ശിക്കുന്നു. ഡല്‍ഹിയിലെ ഖാന് മാര്‍ക്കറ്റ് പ്രദേശത്ത് സ്യൂട്ടും ഹെല്‍മറ്റും ധരിച്ച് വദ്ര സൈക്കിളില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
Delhi: Robert Vadra rides bicycle from Khan Market to his office in protest against the rising fuel prices pic.twitter.com/kNtbDrRKQq
— ANI (@ANI) February 22, 2021
Discussion about this post