മീററ്റ്: തുപ്പിക്കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കിയ പാചകക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. മീററ്റ് സ്വദേശിയായ സൊഹൈല്‍ എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് മീററ്റിലെ അരോമ ഗാര്‍ഡനില്‍ നടന്ന വിവാഹച്ചടങ്ങിനിടെയാണ് ഇയോള്‍ തുപ്പിക്കൊണ്ട് റൊട്ടി ഉണ്ടാക്കിയത്.
മാവ് കുഴച്ച് പരത്തിക്കഴിഞ്ഞ റൊട്ടി അടുപ്പിലിട്ട് ചുട്ടെടുക്കുന്നതിന് മുന്‍പാണ് ഇയാള്‍ അതിലേയ്ക്ക് തുപ്പിയത്. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അതിഥികളിലൊരാളാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
इसके हाथों की रोटी कौन-कौन खाना चाहेगा pic.twitter.com/x8GFXbrlUy
— @tweetBYपत्रकार (@kumarayush084) February 19, 2021
വീഡിയോ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈറലായിരുന്നു. ഇയാളെ കണ്ടുപിടിക്കണമെന്നും കര്‍ശന ശിക്ഷ നല്‍കണമെന്നും ശക്തമായ ആവശ്യം ഉയരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്.
Discussion about this post