പുതിയ ബൈക്ക് സ്വന്തമാക്കിയതിന്റെ ആഘോഷത്തില്‍ ഹെല്‍മെറ്റും മാസ്കും വെയ്ക്കാതെ റൈഡിനിറങ്ങിയ താരത്തിന് പിഴ ഈടാക്കി മുംബൈ പോലീസ്. പ്രണയദിനത്തില്‍ സ്വന്തമാക്കിയ ഹാര്‍ളി ഡേവിഡ്സണ് ആഡംബര ബൈക്കില്‍ ഭാര്യയ്ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. നടനും ഭാര്യയും ബൈക്കില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് സ്വന്തം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
വീഡിയോ വൈറലായതിന് പിന്നാലെയാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് മാസ്കില്ലാതെ യാത്ര ചെയ്തതിനും ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനമോടിച്ചതിനുമാണ് അദ്ദേഹത്തിന് മുംബൈ പോലീസ് പിഴ ഈടാക്കിയത്. ട്രാഫിക് നിയമം തെറ്റിച്ച് വാഹനമോടിച്ചതിനും, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനുമാണ് വിവേക് ഒബ്റോയിക്കെതിരേ കേസെടുത്തതെന്നാണ് മുംബൈ പോലീസ് അറിയിക്കുന്നു. പെട്രോള്‍ പമ്പിലെത്തിയ അദ്ദേഹം ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതും വീഡിയോയില്‍ കാണാം.
Discussion about this post