ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചിത്രവുമായി നൂറു രൂപയുടെ നാണയം വരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം താമസിപ്പിക്കാതെ ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ഈവര്‍ഷം ഓഗസ്റ്റ് 16-നാണ് വാജ്പേയി അന്തരിച്ചത്.
ബഹുമാനസൂചകമായി നാലു ഹിമാലയന്‍ കൊടുമുടികള്‍ക്ക് അദ്ദേഹത്തിന്റെ പേരുനല്കിയിരുന്നു. ഛത്തീസ്ഗഢിലെ നയാ റായ്പുരിനെ ‘അടല്‍ നഗര്‍’ എന്നും പേരുമാറ്റിയിരുന്നു. നാണയത്തിന്റെ സവിഷേഷതകളാണ് ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഏറെ പ്രത്യേകതകളാണ് നാണയത്തിന്.
സവിശേഷതകള്‍ ഇങ്ങനെ;
* ഒരുവശത്ത് വാജ്പേയിയുടെ ചിത്രം
* ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരുണ്ടാകും.
* ചിത്രത്തിനുതാഴെ അദ്ദേഹത്തിന്റെ ജനന, മരണ വര്‍ഷങ്ങളായ 1924, 2018 എന്നിവ
* മറുവശത്ത് അശോകസ്തംഭത്തിലെ സിംഹം
* സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേ.
* സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ ‘ഭാരത്’ എന്നും വലതുഭാഗത്ത് ഇംഗ്ലീഷില്‍ ‘ഇന്ത്യ’യെന്നുമുണ്ടാകും
* ഭാരം 35 ഗ്രാം
Discussion about this post