ന്യൂഡല്‍ഹി: കോവിഡ് 19നായി പതഞ്ജലി ആയുര്‍വേദ വികസിപ്പിച്ച ‘കൊറോണില്‍’ മരുന്ന് ഫലപ്രദമെന്ന് ഫലപ്രദമെന്ന് ബാബാ രാംദേവ്. കൊറോണില്‍ എന്ന മരുന്ന് കഴിച്ച് രോഗം ഭേദമായെന്നാണ് പതഞ്ജലിയുടെയും ബാബാ രാം ദേവിന്റെയും അവകാശവാദം.
കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് പങ്കെടുത്ത ചടങ്ങിലാണ് ഗവേഷണ രേഖകള്‍ പുറത്തുവിട്ടത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മരുന്ന് പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് മരുന്ന് നിര്‍മിച്ചിരിക്കുന്നതെന്നാണ് പതഞ്ജലി അവകാശപ്പെടുന്നത്.
നേരത്തേ കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ പതഞ്ജലി പുറത്തിറക്കിയ ‘കൊറോണില്‍’ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. കൊറോണില്‍ കോവിഡ് രോഗം ഭേദമാക്കില്ലെന്ന് തെളിയിച്ചതോടെ ഇതിന്റെ വില്‍പ്പന തടയുകയായിരുന്നു. രാജ്യത്തിന്റെ തദ്ദേശീയ മരുന്നുകളുടെ വളര്‍ച്ചക്ക് ചിലര്‍ തടസം നില്‍ക്കുന്നുവെന്നായിരുന്നു രാംദേവിന്റെ അന്നത്തെ പ്രതികരണം.
‘പതഞ്ജലി ആയുര്‍വേദ്’ എന്ന കമ്പനിയാണ് കൊവിഡിനെതിരെ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി മുന്‍പും രംഗത്തെത്തിയത്. രോഗം ഭേദപ്പെടുത്താനുള്ള മരുന്ന് തങ്ങളുടെ പക്കലുണ്ടെന്ന് കാണിച്ച് പരസ്യം നല്‍കുകയും ചെയ്തിരുന്നു. ‘കൊറോണില്‍’, ‘സ്വാസരി’ എന്നിങ്ങനെ രണ്ട് മരുന്നുകളുടെ പാക്കേജ് ആയി ‘ദിവ്യ കൊറോണ’ എന്ന പേരിലുള്ള കിറ്റ് വിപണിയില്‍ എത്തിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ മരുന്നിന് ലൈസന്‍സ് നല്കിയ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ വിശദീകരണപ്രകാരം, ലൈസന്‍സിന് അപേക്ഷിച്ചപ്പോള്‍ കൊവിഡെനിതിരായ വാക്സിന് ആണെന്ന് വ്യക്തമാക്കിയിരുന്നില്ല. പനി, ചുമ എന്നീ രോഗങ്ങള്‍ക്കും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുമാണ് മരുന്ന് എന്നായിരുന്നു അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്.
മരുന്നില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു, ഗവേഷണ ഫലം എന്താണ്, ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കല്‍ പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ തന്നെ നല്‍കണമെന്ന് ആയുഷ് മന്ത്രാലയം പതജ്ഞലിയോട് ആവശ്യപ്പെട്ടിരുന്നു.
Delhi: Yog Guru Ramdev releases scientific research paper on 'the first evidence-based medicine for #COVID19 by Patanjali'.
Union Health Minister Dr Harsh Vardhan and Union Minister Nitin Gadkari are also present at the event. pic.twitter.com/8Uiy0p6d8d
— ANI (@ANI) February 19, 2021
1st evidence-based medicine for Covid-19 (CoPP-WHO GMP certified)
With the guidance of Pujya Swami Ji & Pujya Acharya Ji & the hard work of scientists at Patanjali Research Institute, the efforts have been successful.#Patanjalis_EvidenceBased_Medicine4Corona #PatanjaliCoronil pic.twitter.com/L4xdZTajWW— Patanjali Ayurved (@PypAyurved) February 19, 2021
Discussion about this post