ന്യൂഡല്‍ഹി: തന്നെ ‘സര്‍’ എന്ന് അഭിസംബോധന ചെയ്ത വിദ്യാര്‍ത്ഥിയെ തിരുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്നെ സാര്‍ എന്ന് വിളിക്കേണ്ടതില്ലെന്നും രാഹുല്‍ എന്ന് വിളിച്ചാല്‍ മതിയെന്നും രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥിയോട് പറയുഞ്ഞു. ശേഷം വന്‍ കരഘോഷമാണ് സദസില്‍ നിന്നും ഉയര്‍ന്നത്.
പുതുച്ചേരി ഭാരതിദാസന്‍ സര്‍ക്കാര്‍ കോളേജിലെ വിദ്യാര്‍ത്ഥി സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ചോദ്യം ചോദിക്കുന്നതിനിടെയാണ് രാഹുലിനെ വിദ്യാര്‍ഥിനികളിലൊരാര്‍ സര്‍ എന്ന് വിളിച്ചത്. എന്നാല്‍ ‘എന്റെ പേര് രാഹുല്‍ എന്നാണ്, അങ്ങനെ വിളിച്ചാല്‍ മതിയാവും. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിന്‍സിപ്പാളിനേയോ അധ്യാപകരേയോ അങ്ങനെ വിളിക്കാം. പക്ഷെ, എന്ന രാഹുല്‍ എന്ന് വിളിക്കുക’- രാഹുല്‍ പറയുന്നു.
‘എന്നാല്‍ നിങ്ങളെ ഞാന്‍ രാഹുല്‍ അണ്ണാ (സഹോദരന്‍) എന്ന് വിളിക്കട്ടേ?’ എന്ന് വിദ്യാര്‍ത്ഥി തിരിച്ച് ചോദിച്ചു. ‘അത് നല്ലതാണ്, അങ്ങനെ വിളിച്ചോളൂ’ എന്ന രാഹുലിന്റെ മറുപടിയും കൈയ്യടികളോടെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു.
Discussion about this post