ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്, ടെലഗ്രാം പോലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് പകരമായി നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ ‘സന്ദേശ്’ എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി വാട്‌സ്ആപ്പിനെ പോലെ തയ്യാറാക്കിയ ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിംഗ് സിസ്റ്റം പരിഷ്‌കരിച്ചതാണ് സന്ദേശ്.
സന്ദേശ് ആപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ വ്യക്തികള്‍ക്കും ഒരു പോലെ ഉപയോഗിക്കാനാകും. വാട്‌സ്ആപ്പിനെ പോലെ തന്നെ സന്ദേശും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോട് കൂടിയ മെസേജിംഗ് ആപ്പാണ്. കൂടാതെ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ അയക്കാന്‍ ഇത് ഉപയോഗിക്കാം. ഗ്രൂപ്പ് ചാറ്റ് സൗകര്യവും ഇതിലുണ്ട്.
സര്‍ക്കാരിന്റെ ജിംസ് (GIMS) നിന്ന് സന്ദേശിന്റെ എ.പി.കെ. (APK) ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് വേണം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍. ആന്‍ഡ്രോയിഡ് 5.0 പതിപ്പിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് സന്ദേശ് പ്രവര്‍ത്തിക്കുക.
അതേസമയം സംവാദ് (SAMVAD) എന്ന പേരില്‍ മറ്റൊരു ആപ്ലിക്കേഷന്‍ അണിയറിലാണെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല.