ന്യൂഡല്‍ഹി: ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ അത്താവറിലുള്ള ഖുലാഫ ഇ റഷീദീന്‍ എന്ന മുസ്ലീം പളളി പണിയാനായി പാകിസ്താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ പണം കൈപ്പറ്റിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി.
ഭീകരരില്‍ നിന്ന് പണം സ്വീകരിച്ചതിന് സല്‍മാന്‍, മുഹമ്മദ് സലിം, സജ്ജാദ് അബ്ദുല്‍ വാനി എന്നിവരെ സെപ്റ്റംബര്‍ 26ന് അറസ്റ്റ് ചെയ്തിരുന്നു. പള്ളി പണിയാനായി 70 ലക്ഷം രൂപയാണ് ഡല്‍ഹി സ്വദേശിയായ സല്‍മാന്‍ വഴി ലഷ്‌കര്‍ ഇ തൊയ്ബ നല്‍കിയത്. ഇത് സ്വന്തം തുക എന്ന രീതിയയിലാണ് സല്‍മാന്‍ പളളിയുടെ നിര്‍മ്മാണത്തിനായി നല്‍കിയിരിക്കുന്നത്.
ഇത് കൂടാതെ ഇയാളുടെ മകളുടെ വിവാഹത്തിനും ഭീകരസംഘടനയില്‍ നിന്ന് പണം കൈപ്പറ്റിയതായി എന്‍ഐഎ പറഞ്ഞു. ഭീകരര്‍ നല്‍കിയ പണം എങ്ങനെ ചെലവഴിച്ചുവെന്നും അന്വേഷിച്ചു വരികയാണ്.
പ്രദേശവാസികള്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് പളളി പണിതത്. സലിം നല്‍കിയ പണത്തിന്റെ ഉറവിടത്തെപ്പറ്റി ഇവര്‍ക്ക് യാതൊരു അറിവും ഇല്ലായിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുമായി ദുബായില്‍ വെച്ച് സല്‍മാന്‍ ബന്ധം പുലര്‍ത്തിയിരുന്നതായി ചോദ്യംചെയ്യലിലൂടെ സ്ഥാരീകരിക്കാനായെന്നും എന്‍ഐഎ പറഞ്ഞു.
Discussion about this post