ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ കോവിഡ് പ്രതിരോധ വാക്സിന് ലഭ്യമായേക്കുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. ആര് ഗുലേറിയ. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രാഥമികമായി വാക്സിന് നല്‍കേണ്ടവര്‍ക്കെല്ലാം വാക്സിന് നല്‍കുന്നത് പൂര്‍ത്തിയായാല്‍ വാക്സിന് മാര്‍ക്കറ്റില്‍ ലഭ്യമാകും. വര്‍ഷാവസാനത്തോടെയോ അതിന് ശേഷമോ അത്തരമൊരു സാഹചര്യം ഉണ്ടായേക്കാം. അങ്ങനെ വന്നാല്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വാക്സിന് ലഭ്യമായി തുടങ്ങും.’- ഡോ.ഗുലേറിയ പറഞ്ഞു.
വാക്സിന്റെ മൂന്നാം ഘട്ട വിതരണവും സൗജന്യമാണ്. 50 വയസ്സിനും അതിന് മുകളിലുള്ളവര്‍ക്കുമാണ് വാക്സിന് വിതരണം ചെയ്യുന്നത്.
Discussion about this post