ന്യൂഡല്‍ഹി: ഗ്രേറ്റയുടെ ടൂള്‍കിറ്റ് പങ്കുവെച്ചുവെന്ന കാരണത്താല്‍ അറസ്റ്റിലായ ദിശാ രവിക്ക് പിന്തുണയുമായി നടന് സിദ്ധാര്‍ഥ്. ട്വിറ്ററിലൂടെയാണ് താരം പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പ്രതിഷേധക്കാര്‍ പള്ളിയില്‍ ഒന്നിച്ചു കൂടിയാല്‍ അവര്‍ ക്രിസ്ത്യന്‍ കലാപകാരികളും ബിരിയാണി കഴിച്ചാല്‍ ജിഹാദികളും തലപ്പാവ് ധരിച്ചവരാണെങ്കില്‍ ഖലിസ്ഥാനികളുമാകും. ഇതൊന്നുമില്ലാതെ സംഘടിച്ചാല്‍ ടൂള്‍കിറ്റ് ആവും. ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ ഒന്നും മിണ്ടാന്‍ പോലും കഴിയില്ലെന്നും താരം ട്വീറ്റ് ചെയ്തു.
ഈ അനീതിയും കടന്നുപോകുമെന്നും ധൈര്യപൂര്‍വം നിലകൊള്ളൂവെന്നും ട്വീറ്റില്‍ താരം പറയുന്നു. നിരുപാധിക പിന്തുണയുമായി ഒപ്പമുണ്ടെന്നും അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു.
If protestors assemble in a church they are Christian mercenaries, if they eat biryani they are jihadis, if they wear turbans they are Khalistanis, if they organise themselves it's a toolkit… But we cannot say anything about this FASCIST government….#SHAME
— Siddharth (@Actor_Siddharth) February 14, 2021
ഖലിസ്ഥാന്‍ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് സംഘടനയുടെ ആവശ്യപ്രകാരമാണ് ദിശയും സുഹൃത്തുക്കളും ടൂള്‍കിറ്റ് തയ്യാറാക്കിയതെന്നാണ് ഡല്‍ഹി പോലീസിന്റെ വാദം.
Standing unconditionally in solidarity and support with #DishaRavi. I'm so sorry this happened to you sister. We are all with you. Stay strong. This injustice too shall pass. #shameondelhipolice
— Siddharth (@Actor_Siddharth) February 14, 2021
Discussion about this post