ദുബായ്: പ്രവാസി വ്യവസായി ബിആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതിയുടെ ഉത്തരവ്. അബുദാബി ആസ്ഥാനമായുള്ള എന്‍എംസി ഹെല്‍ത്ത്കെയറിന്റെ സ്ഥാപകനാണ് ബിആര്‍ ഷെട്ടി.
കഴിഞ്ഞ വര്‍ഷം എന്‍എംസി ഹെല്‍ത്ത്കെയറിന്റെ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ മലയാളി പ്രശാന്ത് മങ്ങാട്ട് അടക്കമുള്ളവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബൂദാബി കമേഴ്ഷ്യല്‍ ബാങ്കിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കോടതി ഇടപെടല്‍.
Discussion about this post