ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകളും. സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. സാജിദ്, കപീല്‍, മാന്‍വേന്ദ്ര എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒഎല്‍എക്സില്‍ സെക്കന്റ് ഹാന്‍ഡ് സോഫ വില്ക്കാന് ശ്രമിച്ചപ്പോഴായിരുന്നു ഹര്‍ഷിത തട്ടിപ്പിനിരയായത്.
സംഭവത്തിലെ മുഖ്യപ്രതി ഒളിവിലാണെന്നാണ് വിവരം. ഇയാള്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണ്. അയാളാണ് ഇ കൊമേഴ്സ് സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കബളിപ്പിച്ചത്. ഫെബ്രുവരി 7 നായിരുന്നു സംഭവം. ഡല്‍ഹി സിവില്‍ലൈന്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കസ്റ്റമറാണെന്ന വ്യാജേന എത്തിയ ആള് ചെറിയ തുക കെജരിവാളിന്റെ മകളുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ശേഷം ബാര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ബാര്‍കോഡ് സ്കാന്‍ ചെയ്തതോടെ രണ്ട് തവണയായി യുവതിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു. ആദ്യം 20000 രൂപയും രണ്ടാമത്തെ പ്രാവശ്യം 14000 രൂപയുമാണ് നഷ്ടപ്പെട്ടത്.’
Discussion about this post