അഹമ്മദാബാദ്: പ്രണയ ദിനത്തില്‍ പ്രിയതമയ്ക്ക് സ്വന്തം കിഡ്‌നി സമ്മാനിച്ച് ഭര്‍ത്താവ്. 23-ാം വിവാഹ വാര്‍ഷികത്തിലാണ് പ്രണയസമ്മാനമായി വൃക്കദാനം ചെയ്യുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
അഹമ്മദാബാദ് സ്വദേശിയായ വിനോദ് പട്ടേലാണ് ഭാര്യ റിതയെ വീണ്ടും ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത്. വൃക്കകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ 3 വര്‍ഷമായി മരുന്നുകള്‍ കൊണ്ട് മാത്രം ജീവിക്കുകയാണ് റിത. ഭാര്യയുടെ വേദന കണ്ടാണ് വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഭര്‍ത്താവ് വിനോദ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്റെ ഭാര്യ രോഗബാധിതനാണ്, ഒരു മാസം മുമ്പാണ് ഡയാലിസിസ് നടത്തിയത്. അവള്‍ക്ക് 44 വയസ്സായി. പങ്കാളിയെ ബഹുമാനിക്കുകയും ആവശ്യമുള്ളപ്പോള്‍ പരസ്പരം സഹായിക്കുകയും വേണമെന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്നും വിനോദ് വ്യക്തമാക്കി.
ആദ്യമായിട്ടാണ് വാലന്റൈന്‍സ് ഡേ ദിനത്തില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതെന്ന് അഹമ്മദാബാദിലെ ഡോ. സിദ്ധാര്‍ത്ഥ മവാനി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
Gujarat: A man will donate kidney to his ailing wife in Ahmedabad on their 23rd marriage anniversary & #valentinesday2021
"Ritaben is suffering from autoimmune kidney dysfunction & has been on medication for last 3 yrs," says Dr Siddharth Mavani of a private hospital. (13.02) pic.twitter.com/fk4vFNAcW3
— ANI (@ANI) February 13, 2021
Discussion about this post