പാചകം ചെയ്യുമോയെന്ന് അവകാരകന്റെ ചോദ്യം; നിങ്ങളിത് പുരുഷന്മാരോട് എന്താണ് ചോദിക്കാത്തത്? സൗമ്യത വെടിയാതെ വിമർശിച്ച് കനിമൊഴി

kanimozhi

സ്ത്രീ അയതുകൊണ്ട് തന്നെ അഭിമുഖത്തിനിടെ രാഷ്ട്രീയത്തെ കുറിച്ചുള്ള പതിവ് ചോദ്യങ്ങളിൽ നിന്നും മാറി പാചകത്തെ കുറിച്ച് ചോദിച്ച അവതാരകനെ വിമർശിച്ച് ഡിഎംകെ എംപി കനിമൊഴി. ‘പാചകം ചെയ്യുമോ?’ എന്ന അവതാരകന്റെ ചോദ്യത്തിന് സൗമ്യത വെടിയാതെ തന്നെയാണ് കനിമൊഴി മറുപടി പറഞ്ഞത്.

‘എന്തുകൊണ്ടാണ് ഈ ചോദ്യം പുരുഷൻമാരായ രാഷ്ട്രീയപ്രവർത്തകരോട് ചോദിക്കാത്തത് എന്നായിരുന്നു ചിരിച്ചുകൊണ്ട് കനിമൊഴിയുടെ മറുചോദ്യം. കനിമൊഴി ഒരു എംപിയും രാഷ്ട്രീയപ്രവർത്തകയുമൊക്കെ ആണല്ലോ എന്നായിരുന്നു അവതാരകന്റെ ന്യായീകരണം.

എന്റെ അച്ഛൻ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹത്തോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ടില്ലല്ലോ എന്ന് കനിമൊഴി ഉത്തരം. തനിക്ക് പാചകമൊക്കെ അറിയാമെന്നും താനുണ്ടാക്കുന്ന മീൻകറി അച്ഛന് ഇഷ്ടമായിരുന്നുവെന്നും കനിമൊഴി തുടർന്ന് പറയുന്നു.

സോഷ്യൽമീഡിയയിൽ വീഡിയോ വൈറലാകുന്നതിനോടൊപ്പം അവതാരകനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

Exit mobile version