ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19ആയി ഉയര്‍ന്നു. സ്ഫോടനത്തില്‍ 30ഓളം പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്തുമരിച്ചവരില്‍ ഗര്‍ഭണിയും കോളേജ് വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.
കത്തിക്കരിഞ്ഞ നിലയിലുള്ള 13 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാനുള്ള മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സാത്തൂരിനടുത്ത് അച്ചന്‍കുളം ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീ മാരിയമ്മാള്‍ ഫയര്‍ വര്‍ക്സ് എന്ന സ്വകാര്യ പടക്കനിര്‍മാണശാലയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പൊട്ടിത്തെറിയുണ്ടായത്.
സ്ഫോടനത്തില്‍ പടക്കനിര്‍മാണം നടന്നിരുന്ന പത്ത് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. അന്‍പതോളം തൊഴിലാളികളാണ് ഈസമയം ജോലിയിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇവരില്‍ പകുതിയോളവും സ്ത്രീകളാണെന്നാണ് അറിയുന്നത്. ഒന്പതുപേര് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
Discussion about this post