ചെന്നൈ: നടി ഖുശ്ബിവിന് പിന്നാലെ നടികര്‍ തിലകം ശിവാജി ഗണേഷന്റെ മകന് രാംകുമാറും ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബാംഗം തന്നെ ബിജെപിയിലേക്ക് ചേക്കേറിയതില്‍ വന്‍ തിരിച്ചടിയാണ് നേതൃത്വം നേരിട്ടത്. ശിവാജിയുടെ ആത്മാവ് മകനോട് ക്ഷമിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിക്കുന്നു.
തമിഴ് സൂപ്പര്‍സ്റ്റാറും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്നു ശിവാജി ഗണേശന്. അദ്ദേഹത്തിന്റെ മകന് തന്നെ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ കടുത്ത നിരാശയിലാണ് നേതൃത്വം. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബം കൂടിയായിരുന്നു ശിവാജി ഗണേശന്റഏത്. തമിഴക മുന്നേറ്റ കഴകം എന്ന പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിച്ചപ്പോഴും ശിവാജി ഗണേശനും മകന് പ്രഭുവുമെല്ലാം കോണ്‍ഗ്രസ് നയങ്ങള്‍ക്കൊപ്പം തന്നെയായിരുന്നു നിന്നിരുന്നത്.
കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി അറിയിച്ചുകൊണ്ടു കൂടിയാണ് രാംകുമാറിന്റെയും കുടുംബത്തിന്റെയും തീരുമാനം. ഇതിനു പുറമെ, ശിവാജിയുടെ കൊച്ചുമകന് ദുഷ്യന്തും ബിജെപി അംഗത്വം എടുത്തു.
Discussion about this post