ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതരെ മണത്തറിയാന്‍ ഇനി ഇന്ത്യന്‍ ആര്‍മിയ്ക്ക് ശ്വാന സേനയും. ഇന്ത്യന്‍ നായകളായ ചിപ്പിപരായ്, കോക്കര്‍ സ്പാനിയേല്‍ എന്നിവയ്ക്ക് കൊറോണ വൈറസ് ബാധ മണത്തറിയാനുള്ള പരിശീലനം നല്കിക്കൊണ്ടിരിക്കുകയാണ്.
ജയ, മണി എന്നീ എന്നിവയുള്‍പ്പെടെ ഏഴു മിലിറ്ററി നായകളെ കോവിഡ് കണ്ടെത്താന്‍ ഇന്ത്യ പരിശീലിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ ടാസ്ക് തുടങ്ങിയിട്ടുണ്ട്.
ആളുകളുടെ വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും സാംപിളുകള്‍ പരിശോധിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കോവിഡ് ബാധ കണ്ടെത്താല്‍ സാധിക്കും. ഇന്ത്യക്ക് പുറമെ മറ്റു രാജ്യങ്ങളിലും എയര്‍പ്പോട്ടുകളിലും മറ്റു പൊതുസ്ഥലങ്ങളിലും കോവിഡ് പരിശോധനക്ക് നായകളെ ഉപയോഗിച്ചു വരുന്നുണ്ട്. എന്നാല്‍, സൈന്യം ആദ്യമായിട്ടാണ് നായകളുടെ സഹായം തേടുന്നതെന്ന് പട്ടാളത്തിലെ ശ്വാന പരിശീലകനായ സുരേന്ദര്‍ സൈനി പറയുന്നു.
വടക്കേ ഇന്ത്യയിലെ ട്രാന്‍സിറ്റ് ക്യാമ്പുകളില്‍ ചുരുങ്ങിയത് എട്ട് നായകളെയെങ്കിലും പരിശീലിപ്പിക്കുന്നുണ്ട്. ഈ ട്രാന്‍സിറ്റ് ക്യാമ്പുകള്‍ വഴിയാണ് പട്ടാളക്കാര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോവാറുള്ളത്. പെട്ടെന്ന് അസുഖം കണ്ടെത്താനും, ഉള്‍നാടുകളില്‍ കോവിഡ് പരിശോധന കുറക്കാനും നായകളുടെ സേവനം ഉപകരിക്കും.
പോസിറ്റീവ് രോഗികളുടെ സാംപിള്‍ വെച്ച കണ്ടെയ്നറിന് പരിസരത്തിരിക്കാനും നെഗറ്റീവ് ആണെങ്കില്‍ അടുത്ത് നിന്ന് മാറിപ്പോകാനുമാണ് രോഗികളെ ട്രെയിന്‍ ചെയ്യുന്നത്. ലൈവ് ഇവന്റുകളില്‍ ഈ നായകളെ ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആര്‍മിയുടെ ഡല്‍ഹിലെയും ഛണ്ഡീഗഡിലെയും ട്രാന്‍സിറ്റ് ക്യാമ്പുകളില്‍ നിന്ന് 22 പോസിറ്റിവ് കേസുകള്‍ നായകള്‍ മണത്തുകണ്ടു പിടിച്ചിട്ടുണ്ട്.
Discussion about this post