ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞ് മല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണസഖ്യ ഉയര്‍ന്നു. രണ്ട് പോലീസുകാരുടെ ഉള്‍പ്പടെ അഞ്ച് പേരുടെ കൂടി മൃതദേഹം കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു.
ദുരന്തത്തില്‍ 170 പേരെയാണ് കാണാതായിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തപോവന്‍ , ഋഷി ഗംഗ പവര്‍ പ്രൊജക്ട് സൈറ്റുകളിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ചൊവ്വാഴ്ച കണ്ടെടുത്ത ആറ് മൃതദേഹങ്ങള്‍ നാലെണ്ണം റെയ്നി ഗ്രാമത്തില്‍ നിന്നാണ്. ഇതില്‍ രണ്ട് മൃതദേഹങ്ങള്‍ വൈദ്യുത നിലയില്‍ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥരുടേതാണെന്ന് സ്ഥിരീകരിച്ചു.
തപോവന്‍ വൈദ്യുത നിലയത്തിന് സമീപത്തെ തുരങ്കത്തില്‍ 30 തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വവിരം. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും മുഴുവന്‍ ഏജന്‍സികളും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Discussion about this post