സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത് ഒരു ആധാര്‍കാര്‍ഡ് ആണ്. എന്നാല്‍ അത് ആധാര്‍ കാര്‍ഡ് അല്ല, സുബര്‍ണയുടെയും ഗോഗോലിന്റെയും വിവാഹ റിസപ്ഷന്റെ മെനുകാര്‍ഡ് ആണ്. വിവാഹം എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തയാണ് ഈ വ്യത്യസ്ത കാര്‍ഡിന് പിന്നില്‍. കൊല്‍ക്കത്തയില്‍ നിന്നുള്ള വധൂവരന്മാരാണ് ഇവര്‍.
ആധാര്‍ കാര്‍ഡിലെ നിറങ്ങളും ബാര്‍കോഡും എല്ലാം തന്നെ ഈ മെനുവിലും ഉണ്ട്. സ്റ്റാര്‍ട്ടേഴ്സ് മുതല്‍ ഡെസേര്‍ട്ട് വരെ നിളുന്ന വിഭവങ്ങളുടെ പേരും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വെഡ്ഡിങ് ദിനമായ 2021 ഫെബ്രുവരി ഒന്ന് എന്നതാണ് ആധാര്‍ നമ്പര്‍.
കാര്‍ഡിന്റെ മുന്‍ഭാഗത്ത് ഐഡി ഫോട്ടോയില്‍ വരന്റെയും വധുവിന്റെയും ഫോട്ടോയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറുഭാഗത്ത് ഈ കാര്‍ഡിന് ഇന്നുവരെയെ കാലാവധി ഉണ്ടായിരിക്കൂ എന്നും കുറിച്ചിട്ടുണ്ട്. ഒപ്പം കേറ്ററിങ് സെന്ററിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post