ബുലന്ദ്ശഹര്‍: ബുലന്ദ്ശഹര്‍ കലാപവുമായ് ബന്ധപ്പെട്ട് പ്രതികള്‍ക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കലാപകേസില്‍ പ്രതികളായ യോഗേഷ് രാജ് ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ബജ്റംഗദളിന്റെ ജില്ലാ കണ്‍വീനര്‍ കൂടിയാണ് യോഗേഷ്രാജ്. യോഗേഷ്രാജ് ഉള്‍പ്പടെ നാലു പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ബുലന്ദ്ശഹറില്‍ ഡിസംബര്‍ മൂന്നിന് ഉണ്ടായ കലാപത്തില്‍ ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങും പ്രാദേശിക വാസിയായ സുമിതും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post