ഭോപ്പാല്‍: എംബിഎ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ചായ വില്‍പ്പനയ്ക്ക് ഇറങ്ങി കോടികള്‍ വിറ്റുവരവുള്ള ബിസിനസുകാരനായ 20കാരന്റെ പ്രഫുല്‍ ബില്ലോറിന്റെ ജീവിത വിജയമാണ് ഇന്ന് ചര്‍ച്ചയാവുന്നത്. മധ്യപ്രദേശ് സ്വദേശിയാണ് പ്രഫുല്‍ ബില്ലോര്‍. ഇന്ത്യയിലെ മുന്തിയ മാനേജ്മെന്റ് സ്ഥാപനമായ ഐഐഎം അഹമ്മദാബാദില്‍ പഠിക്കണം എന്ന മോഹം ഉള്ളില്‍ നിറഞ്ഞതോടെയാണ് 20കാരന്‍ മധ്യപ്രദേശില്‍ നിന്ന് വണ്ടികയറിയത്.
എന്നാല്‍ നിരവധി തവണ പരീക്ഷയെഴുതിയിട്ടും ഐഐഎം സ്വപ്നം സ്വപ്‌നമായി തന്നെ നിന്നു. മറ്റൊരു താഴ്ന്ന റാങ്കുള്ള എംബിഎ കോളജില്‍ പ്രവേശനം ലഭിച്ചെങ്കിലും പ്രഫുല്‍ തൃപ്തനായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രഫുല്‍ ചായ വില്‍പ്പനയ്ക്ക് ഇറങ്ങിയത്. അഹമ്മദാബാദിന് മുന്നിലെ തെരുവിലാണ് താല്‍ക്കാലികമായി ചായക്കടയിട്ടത്.
പിതാവില്‍ നിന്ന് കടം വാങ്ങിയ 8000 രൂപ മാത്രയായിരുന്നു പ്രഫുലിന്റെ മൂലധനം. ആദ്യ ദിവസത്തെ ലാഭം 150 രൂപയായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ഈ പുതിയ ചായക്കാരന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും താരമാവുകയായിരുന്നു. തന്റെ ചായ ഒരിക്കല്‍ പരീക്ഷിച്ചു നോക്കൂ എന്ന് മാത്രമായിരുന്നു അപേക്ഷ. പിന്നീട് ചായ ക്ലിക്കാവുകയും ചെയ്തു. അങ്ങനെ തെരുവില്‍ ചായ വിറ്റ് തുടങ്ങി.
20 ജീവനക്കാര്‍ക്ക് ഇന്ന് പ്രഫുല്‍ ശമ്പളം നല്‍കുന്നുണ്ട്. 2019-20ല്‍ 3 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ ആകെ വില്‍പന. പുതിയ ചായക്കടക്കാരനെ പ്രദേശത്തുള്ളവര്‍ ആദ്യമൊക്കെ വിരട്ടി ഓടിക്കാന്‍ ശ്രമിച്ചു. ഇതിന് പോലീസിന്റെയും സഹായം അവര്‍ തേടി. പക്ഷേ അങ്ങനെ തോറ്റു പിന്മാറാന്‍ പ്രഫുല്‍ തയ്യാറായിരുന്നില്ല. ആദ്യത്തെ എതിര്‍പ്പുകളൊക്കെ മറികടന്ന് ഒരു ചെറിയ ചായക്കട തട്ടിക്കൂട്ടുകയായിരുന്നു.
പതിയെ പതിയെ ഈ ചായക്കട യുവാക്കളുടെ ഒരു നെറ്റ് വര്‍ക്കിങ് പ്ലാറ്റ്ഫോം ആയി മാറുകയും ചെയ്തു. ജോലി തേടുന്നവര്‍ക്കും ജോലിക്കാരെ വേണ്ടവര്‍ക്കുമുള്ള പരസ്യങ്ങള്‍ ചായക്കടയില്‍ പതിക്കാന്‍ പ്രഫുല്‍ അനുവദിക്കുകയും ചെയ്തു. പിന്നീടത് യുവാക്കള്‍ക്ക് വന്നിരുന്ന് ചായ കുടിക്കാനും തങ്ങളുടെ സംരംഭകത്വ ആശയങ്ങള്‍ പങ്കുവയ്ക്കാനുമുള്ള കേന്ദ്രമായി മാറി.
സംരംഭകത്വ പരിപാടികള്‍, മ്യൂസിക്കല്‍ നൈറ്റ് അടക്കമുള്ള കലാപരിപാടികള്‍ തുടങ്ങിയവയും എംബിഎ ചായ് വാലയില്‍ അരങ്ങേറുകയും ചെയ്തു. ഇന്ത്യയൊട്ടുക്കും തന്റെ ചായ വില്‍ക്കണമെന്നാണ് പ്രഫുലിന്റെ ഇപ്പോഴത്തെ ആഗ്രഹം. അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് ഈ യുവ സംരംഭകനും.
Discussion about this post