ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാ നിര്‍ദേശം നല്കി. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു. പ്രളയത്തെ തുടര്‍ന്ന് വലിയതോതില്‍ വെള്ളമെത്തി ഋഷി ഗംഗ ജല വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേന രംഗത്തിറങ്ങിയിട്ടുണ്ട്. ഗംഗയുടെ കരയിലുള്ള ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്.
അളകനന്ദ നദിയുടെ തീരത്തുള്ളവരോടും ഒഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പാച്ചിലില്‍ ഋഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഋഷികേശ്, ഹരിദ്വാര്‍, വിഷ്ണുപ്രയാഗ്, ജോഷിമഠ്,കര്‍ണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗര്‍ എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്കി.
ഡാമിനോട് അടുത്ത പ്രദേശത്ത് 150 തൊഴിലാളികളെ കാണാതായെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താനും രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അപകടസ്ഥലത്തേക്ക് തിരിച്ചു.
#WATCH | Water level in Dhauliganga river rises suddenly following avalanche near a power project at Raini village in Tapovan area of Chamoli district. #Uttarakhand pic.twitter.com/syiokujhns
— ANI (@ANI) February 7, 2021
Biggest story at this time: Terrifying images of glacier break leading massive flooding in Uttarakhand’s Chamoli district. Extensive damage and devastation expected at several villages. Full coverage on @IndiaToday pic.twitter.com/rzR6ODfJ9y
— Shiv Aroor (@ShivAroor) February 7, 2021
Discussion about this post