ശ്രീനഗര്‍: ജമ്മുകാശ്മീരിലെ മുന്‍ എസ്പി ഗുലാം മുഹമ്മദിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആയുധങ്ങളുമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. ഭീകരന് ഗുലാം മുഹമ്മദിന്റെ ബുദ്ഗാവിലെ ഗോപാലപുരിയിലുളള വീട്ടില്‍ അതിക്രമിച്ച് കയറുകയും അവിടെ നിന്നും രണ്ട് കൈത്തോക്കുകളും വെടിയുണ്ടകളും കവര്‍ന്ന ശേഷം സ്ഥലം വിടുകയും ചെയ്തു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് ബുദ്ഗാം എഎസ്പി തേജിന്ദര്‍ സിങ് പറഞ്ഞു.