ഭോപാല്‍: ബലാത്സംഗക്കേസിലെ പ്രതി നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സമാന കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ 40കാരന്‍ ആണ് നാലുവയസുള്ള കുരുന്നിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് ദാരുണ സംഭവം. കൊല്ലപ്പെട്ട കുഞ്ഞിന്റെ അടുത്ത ബന്ധുവിനെ ബലാത്സംഗം ചെയ്തതിന് കഴിഞ്ഞവര്‍ഷം ശിക്ഷിക്കപ്പെട്ട ഇയാള്‍ രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പിന്നാലെ മറ്റൊരു കുഞ്ഞിനെ കൂടി കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. വീട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ 200 മീറ്റര്‍ അകലെയുള്ള കടുകുപാടത്ത് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മാതാപിതാക്കള്‍ ജോലിക്ക് മറ്റൊരുസംസ്ഥാനത്തായതിനാല്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു കുട്ടിയുണ്ടായിരുന്നത്. അവിടെ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു. ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.