ന്യൂഡല്‍ഹി: ഗാസിപ്പുര്‍ അതിര്‍ത്തിയിലെ സമരകേന്ദ്രത്തിനുസമീപം അപകടത്തില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിനെതിരെ പോലീസ് കേസെടുത്തു. കര്‍ഷകന്റെ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചതിനാണ് കുടുംബത്തിലെ അമ്മ ജസ്വീര് കൗര്‍, സഹോദരന് ഗുര്‍വീന്ദര്‍ തുടങ്ങിയവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്.
ബാരി ബുജിയ ഗ്രാമക്കാരന്‍ ബല്ജീന്ദ്രയാണ് ജനുവരി 25-ന് ഗാസിപ്പുര്‍ സമരകേന്ദ്രത്തിനുസമീപത്ത് അപകടത്തില്‍ മരിച്ചത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഫെബ്രുവരി രണ്ടിന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
രക്തസാക്ഷിയെന്നനിലയില് മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ച് അന്ത്യോപചാരച്ചടങ്ങുകള്‍ നടത്തുകയായിരുന്നു. സംഭവം സോഷ്യല്‍മീഡിയയിലും പ്രചരിച്ചു എന്ന ആരോപണവുമുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിക്കുന്നു.
Discussion about this post