അഹമ്മദാബാദ്: പുതിയതായി നിയമിതനായ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറെ പരിഹസിച്ച് ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ജയ് നാരായണ്‍ വ്യാസ് രംഗത്ത്.
‘പുതിയ ആര്‍ബിഐ ഗവര്‍ണ്ണറുടെ വിദ്യാഭ്യാസ യോഗത്യ എംഎ ഹിസ്റ്ററിയാണ്. അദ്ദേഹം റിസര്‍വ്വ് ബാങ്കിനെ ചരിത്രമാക്കില്ല എന്ന് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം’ എന്ന് ജയ് നാരായണ്‍ ട്വീറ്റ് ചെയ്തു.
ഊര്‍ജിത് പട്ടേല്‍ രാജി വച്ച ഒഴിവിലേക്ക് ഗവര്‍ണ്ണറായി ശക്തികാന്ത ദാസിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നു വരുന്നത്. പുതിയ നിയമനം ബിജെപിയില്‍ തന്നെ വിയജിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ ബിജെപി നേതാവ് സുബ്രമണ്യം സ്വാമിയും നിയമനത്തെ ചേദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു.
The New RBI Governor Das's educational qualification is MA (History ) . Hope and Pray he doesn't make RBI also a History .May God Bless the New Arrival !!
— Jay Narayan Vyas (@JayNarayan_Vyas) December 12, 2018
Discussion about this post