വിദ്വേഷം പ്രചരിപ്പിക്കുന്ന ട്വീറ്റുകൾ; കങ്കണ റണൗത്തിന്റെ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ

Kangana Ranaut | india news

ന്യൂഡൽഹി: നിയമങ്ങൾ ലംഘിച്ചുള്ള ട്വീറ്റുകളുടെ പേരിൽ നടി കങ്കണ റണൗത്തിന്റെ ചില ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തു. കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ നടിയുടെ രണ്ട് ട്വീറ്റുകളാണ് ട്വിറ്റർ നീക്കം ചെയ്തിട്ടുള്ളത്.

വിദ്വേഷ പ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് ട്വിറ്ററിന്റെ നടപടി. തങ്ങളുടെ നിയമങ്ങൾ ലംഘിക്കുന്ന ട്വീറ്റുകളിൽ നടപടി സ്വീകരിച്ചുവെന്ന് ട്വിറ്റർ വിശദീകരണം നൽകി.

ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയ പോപ്പ് താരം റിഹാനയെ കഴിഞ്ഞ ദിവസങ്ങളിൽ കങ്കണ കടന്നാക്രമിച്ചിരുന്നു. പോൺതാരമെന്ന് വിളിച്ച് റിഹാനയെ നടി അവഹേളിക്കുകയും ചെയ്തിരുന്നു.

കർഷക പ്രതിഷേധക്കാരെ ഭീകരവാദികളെന്നും അവർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞ കങ്കണ റിഹാനയെ വിഡ്ഢിയെന്നും അഭിസംബോധന ചെയ്തിരുന്നു.

Exit mobile version