ഡിസംബര്‍ വരെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് അമിര്‍ ഖാന്‍. സെല്‍ഫോണിന് അടിമപ്പെട്ടതില്‍ നിന്ന് മുക്തി നേടണമെന്ന ചിന്തയിലാണ് തീരുമാനമെന്ന് താരം അറിയിക്കുന്നു. അടുത്ത സിനിമയില്‍ ശ്രദ്ധിക്കാനും, കൂടുതല്‍ സമയം കുടുംബത്തോട് ചെലവഴിക്കാനുമാണ് അടുത്ത 11 മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കമ്മ്യൂണിക്കേഷന്‍ ഡിറ്റോക്സ് എടുക്കാന്‍ തീരുമാനിച്ചുവെന്ന് ആമിര്‍ ഖാന്‍ അറിയിക്കുന്നു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രവര്‍ത്തനവും നിര്‍ത്തും. എന്നാല്‍ പുതിയ സിനിമ ‘ലാല്‍ സിംഗ് ചദ്ദ’ പുറത്തിറങ്ങുന്നതുവരെ, അതിന്റെ പ്രമോഷന്‍ ജോലികള്‍ക്കായി അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇദ്ദേഹത്തിന്റെ ടീം കൈകാര്യം ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാനേജര്‍ വഴി ആമിറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.
ചില സ്മാര്‍ട് ഫോണ്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ആമിര്‍ഖാന്‍ അതില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തില്‍ ഒരു തടസമായി നില്‍ക്കുന്നതിനാലാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.