ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി. രാജ്യത്ത് ഇന്ധന വിലയ്ക്ക് പിന്നാലെ പാചക വാതക സിലിണ്ടറിനും വിലകൂട്ടിയതാണ് ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്നത്. സിലിണ്ടറിന് 25 രൂപയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. നരത്തെ വാണിജ്യ സിലിണ്ടറുകള്‍ക്കും വില കൂട്ടിയിരുന്നു.
14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് കൊച്ചിയില്‍ 726 രൂപയായി കൂടിയിരിക്കുകയാണ്. 19 കിലോയുടെ സിലിണ്ടറിന് 1535 രൂപയുമായും ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധനയാണ് പാചക വാതക സിലിണ്ടറുകളുടെയും വില ഉയര്‍ത്തുന്നതെന്നാണ് വില വര്‍ധനവില്‍ കമ്പനികള്‍ നല്‍കുന്ന വിശദീകരണം.
നേരത്തെയും പാചക വാതകത്തിന് കുത്തനെ വില കൂട്ടിയിരുന്നു. ജനുവരിയില്‍ ഒരു പ്രാവശ്യവും ഡിസംബറില്‍ രണ്ട് പ്രാവശ്യവുമാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചത്. പിന്നാലെയാണ് വീണ്ടും 25 രൂപയോളം വര്‍ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയെ അടിസ്ഥാനമാക്കി മാസം തോറും പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കാനാണ് എണ്ണ കമ്പനികളുടെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.