ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപിയുടെ തോല്‍വിയുടെ ഭാരം തോളിലേറ്റി സംസ്ഥാനത്തെ ബിജെപി അധ്യക്ഷ പദവി ഒഴിയാന്‍ ശ്രമിച്ച രാകേഷ് സിംഗിനെ വിലക്കി ദേശീയധ്യക്ഷന്‍ അമിത് ഷാ. രാകേഷ് സിംഗ് നല്‍കിയ രാജി അമിത് ഷാ സ്വീകരിച്ചില്ല. കൂടുതല്‍ പരിശ്രമിക്കണം എന്ന നിര്‍ദ്ദേശവുമായാണ് രാകേഷ് സിംഗിനെ തിരിച്ചയച്ചത്.
മധ്യപ്രദേശില്‍ ബിജെപി തോറ്റതിന് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം രാജി സമര്‍പ്പിക്കാനായി മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ രാകേഷ് സിംഗ് അമിത് ഷായെ സമീപിച്ചു.
എന്നാല്‍ രാജി സ്വീകരിക്കാതിരുന്ന അമിത് ഷാ രാകേഷ് സിംഗിനോട് കൂടുതല്‍ പ്രയത്നിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
109 സീറ്റാണ് ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. കോണ്‍ഗ്രസിന് 114 സീറ്റും. അതേസമയം ബിജെപി 2013 തെരഞ്ഞെടുപ്പില്‍ 230 സീറ്റുകളില്‍ 165 എണ്ണം ലഭിച്ചിരുന്നു. കഴിഞ്ഞ തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ ബിജെപിക്ക് ഇത്തവണ 56 സീറ്റുകളാണ് നഷ്ടപ്പെട്ടത്.
Discussion about this post