ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക് 1.35 ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന് സത്യവാചകം ചൊല്ലിക്കൊടുത്തു.
അതേസമയം, ടിആര്‍എസിന് രണ്ട് എംഎല്‍എമാര്‍ കൂടി പിന്തുണ അറിയിച്ചു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ് വിമതന് എല്‍ രാമലു, ഫോര്‍വേഡ് ബ്ലോക്ക് അംഗം ചന്ദര്‍ പട്ടേല്‍ എന്നിവരാണ് ചന്ദ്രശേഖര റാവുവിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ സഭയില്‍ ടിആര്‍എസിന്റെ അംഗബലം 90 ആവും.
119 അംഗ സഭയില്‍ 88 സീറ്റിലാണ് ടിആര്‍എസ് വിജയിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകുന്നത്.
Discussion about this post