ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പശ്ചിമബംഗാളിന് പ്രത്യേക പരിഗണന നല്‍കികൊണ്ടായിരുന്നു ഇത്തവണ ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരണം നടത്തിയത്. ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് മന്ത്രി ധരിച്ചിരുന്ന സാരിയാണ്. ബംഗാളി സാരിയിലാണ്‌നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്.
വെണ്ണനിറത്തില്‍ ചുവപ്പ് വീതികൂടിയ കരയുള്ള പരമ്പരാഗത ബംഗാളി പട്ടുസാരിയായ ലാല്‍പാദ് ആണ് ധനമന്ത്രി ധരിച്ചിരുന്നത്. ആഘോഷവേളകളില്‍ ബംഗാളി സ്ത്രീകള്‍ അണിയുന്ന പ്രത്യേക തരം സാരിയാണിത്. ടാബ് പൊതിഞ്ഞ ചുവപ്പ് കവറും സാരിയുടെ നിറത്തിന് ഇണങ്ങുന്നത് കൂടുതല്‍ മനോഹരമാക്കി.
ആന്ധ്രയില്‍നിന്നുള്ള മംഗല്‍ഗിരി സാരിയണിഞ്ഞാണ് കഴിഞ്ഞവര്‍ഷം ബജറ്റവതരണത്തിനെത്തിയിരുന്നത്. ഉഷസ്സിനുമുമ്പേ പ്രകാശമറിയുന്ന പക്ഷിയാണ് വിശ്വാസം എന്ന ടാഗോറിന്റെ വരികള്‍ പാടിയാണ് ബജറ്റ് അവതരണം തുടങ്ങിയത്. ബംഗാളിനായി 25,000 കോടിയുടെ ഹൈവേ പദ്ധതിയും ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.