സൗജന്യ പാചകവാതകം ഒരു കോടി ജനങ്ങള്‍ക്കു കൂടി; ‘ഉജ്ജ്വല’യുടെ പ്രയോജനം കൂടുതല്‍ പേരിലേയ്‌ക്കെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ പാചകവാതകവിതരണ പദ്ധതിയായ ‘ഉജ്ജ്വല’യുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബഡ്ജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഒരു കോടി പേര്‍ക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തിനിടയിലും പ്രത്യേകിച്ച് ലോക്ഡൗണ്‍ കാലത്ത് പാചകവാതകമുള്‍പ്പെടെ ഇന്ധനവിതരണത്തില്‍ തടസ്സം നേരിട്ടില്ലെന്ന കാര്യം നിര്‍മലാ സീതാരാമന്‍ പറയുന്നു. വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി വിതരണവും കുഴല്‍വഴിയുള്ള പാചകവാതകവിതരണവും നൂറിലധികം ജില്ലകളിലേക്ക് കൂടി വ്യാപിപിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

വാതകോപയോഗം അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയുടെ വികസനം ഉറപ്പു വരുത്താന്‍ കുഴലുകളിലൂടെയുള്ള വാതകവിതരണം ക്രമീകരിക്കുന്നതിനായുള്ള ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം ഓപ്പറേറ്റര്‍ (ടിഎസ്ഒ) നിലവില്‍ വരുമെന്നും ധനമന്ത്രി ബഡ്ജറ്റ് അവതരണത്തില്‍ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

Exit mobile version