ന്യൂഡൽഹി: കോവിഡ് വാക്സിൻ ഉത്പാദനം രാജ്യത്തിന്റെ നേട്ടമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കോവിഡ് വാക്സിൻ വികസനം രാജ്യത്തിന്റെ നേട്ടം, രണ്ട് വാക്സിനുകൾക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ട വാക്സിനും ലോകത്തെ നൂറോളം രാജ്യങ്ങൾക്ക് ആവശ്യമായ വാക്സിനും ഇവിടെ തന്നെ ഉത്പാദിപ്പിക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
കൂടുതൽ വാക്സീനുകൾ ഉത്പാദിപ്പിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതിനായി രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കും. 15 എമർജൻസി ഹെൽത്ത് സെന്ററുകൾ സ്ഥാപിക്കും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിനെ കൂടുതൽ ശക്തമാക്കാനും പദ്ധതിയുണ്ട്. ആരോഗ്യമേഖലയിൽ 64,180 കോടിയുടെ പുതിയ പാക്കേജും ധനമന്ത്രി പ്രഖ്യാപിച്ചു. ധനമന്ത്രി ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപം കൊണ്ടു വരുമെന്നും ധനമന്ത്രി അറിയിച്ചു.
27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജാണ് പ്രഖ്യാപിച്ചത്. ഈ പാക്കേജുകൾ സാമ്പത്തിക ഉത്തേജനത്തിന് സഹായിച്ചുവെന്നും മ്ന്ത്രി അവകാശപ്പെട്ടു. സർക്കാർ നടപടികൾ കർഷകർക്കും സഹായമായി കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ആത്മ നിർഭർ ഭാരത് പാക്കേജ് സഹായിച്ചു. മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത് ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിർഭർ പാക്കേജുകൾ അവതരിപ്പിച്ചതായും മന്ത്രി അറിയിച്ചു.
Discussion about this post