ന്യൂഡൽഹി: കോവിഡാനന്തര സാമ്പത്തിക രംഗം ഏറെ പ്രതീക്ഷയോടെ കാതോർത്തിരിക്കുന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ ബജറ്റ് ആറ് മേഖലകളെ മുൻനിർത്തിയുള്ളതായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവൺമെന്റ് മാക്സിമം ഗവേർണൻസ് എന്നിവയായിരിക്കും ബജറ്റിന്റെ ആറ് തൂണുകൾ എന്ന് മന്ത്രി ബജറ്റ് അവതരണത്തിന് ആമുഖമായാണ് പാർലമെന്റിനെ അറിയിച്ചത്.
ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് പരമ്പര വിജയത്തെ പരാമർശിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.
ആത്മനിർഭർ ഭാരതിന് പ്രാമുഖ്യം നൽകിക്കൊണ്ടായിരിക്കും ബജറ്റ്. ആരോഗ്യമേഖലയ്ക്ക് 64180 കോടിയുടെ പദ്ധതിോയും ധനമന്ത്രി പ്രഖ്യാപിച്ചു.
Discussion about this post