ബംഗാള്‍: പരശുരാമന്‍ ബീഫില്ലാതെ ഭക്ഷണം കഴിക്കാറില്ലെന്ന് വിചിത്ര വാദവുമായി തൃണമൂല്‍ നേതാവ് മദന്‍ മിത്ര. അത് പാകം ചെയ്ത് കൊടുത്തിരുന്നത് സീത ദേവിയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ജനുവരി 28ന് നടന്ന ഒരു ചാനല്‍ സംവാദത്തിനിടെയായിരുന്നു മദന്‍ മിത്രയുടെ വിചിത്ര പരാമര്‍ശം. എന്നാല്‍ പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി യുവമോര്‍ച്ചയും രംഗത്തെത്തി.
മതവികാരം വ്രണപ്പെടുത്തിയെന്നാണ് യുവമോര്‍ച്ച വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. മദന്‍ മിത്രയ്‌ക്കെതിരെ യുവമോര്‍ച്ച നേതാക്കള്‍ കൊല്‍ക്കത്ത സൗത്ത് പോര്‍ട്ട് പോലീസ് സ്റ്റേഷനിലാണ് പരാതിപ്പെട്ടത്.
മദന്‍ മിത്ര നടത്തിയ പരാമര്‍ശം രാമായണത്തിലും ശ്രീകൃഷ്ണന്റെ ദശാവതാരത്തിലും ഗോ ആരാധനയിലും വിശ്വസിക്കുന്ന ഒരാള്‍ക്കും അംഗീകരിച്ചുകൊടുക്കാന്‍ സാധിക്കില്ലെന്നുമാണ് യുവമോര്‍ച്ച പരാതിയില്‍ ഉന്നയിക്കുന്നത്. ഇത് ഐപിസി സെക്ഷന്‍ 153A, 295A എന്നീ ആക്ടുകള്‍ പ്രകാരം കുറ്റകരമാണെന്നും യുവമോര്‍ച്ച പരാതിയില്‍ ആരോപിക്കുന്നുണ്ട്.
Discussion about this post